Qatar

ഖത്തർ പെട്രോളിയം ഇനി മുതൽ ഖത്തർ എനർജി

ഖത്തർ പെട്രോളിയം ഇനി മുതൽ ഖത്തർ എനർജി എന്നറിയപ്പെടും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിൽ, ഊർജ്ജ സഹമന്ത്രി സാദ് ഷെരീദ അൽ കാബി പുതിയ മുദ്രാവാക്യവും തങ്ങളുടെ പേര് മാറ്റുന്നതായും പ്രഖ്യാപിച്ചു.

കമ്പനിയുടെ ജീവനക്കാർക്ക് മെയിൽ ചെയ്ത ഒരു പ്രസ്താവനയിലൂടെയും ഖത്തറിലെ ഓയിൽ, ഗ്യാസ് വിഭവങ്ങളുടെ ഉല്‍പാദന വികസന വിപണന കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ബ്രാൻഡ് നാമവും മുദ്രാവാക്യവും കൂടാതെ, കമ്പനിക്ക് ഒരു പുതിയ ലോഗോയും ഉണ്ട്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ഖത്തർ എനർജി @qatar_energy എന്നാക്കി മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button