InternationalQatar

ഖത്തർ, സൗദി ഗതാഗതമന്ത്രിമാർ ദോഹ മെട്രോ സന്ദർശിച്ചു

ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ-സുലൈത്തിയും സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ മന്ത്രിയായ Eng. സാലിഹ് ബിൻ നാസർ അൽ-ജാസറും ദോഹ മെട്രോ പദ്ധതി സന്ദർശിച്ചു.

അവർ മെട്രോയുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും പദ്ധതിയുടെ വശങ്ങളെക്കുറിച്ച് ഖത്തർ റെയിലിനെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥർ വിശദീകരിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ചെയർമാൻ ഡോ. റുമൈഹ് മുഹമ്മദ് അൽ റുമൈഹ് പര്യടനത്തിൽ പങ്കെടുത്തു.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച മുതൽ 60 ശതമാനം ശേഷിയിലേ ദോഹമെട്രോ പ്രവർത്തിക്കുകയുള്ളൂ. ലുസൈൽ ട്രാം, മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ് സേവനങ്ങളും അതേ ശേഷിയിലായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button