Qatar

ഏറ്റവുമധികം ദേശീയതകളിലുള്ളവർ ഒരുമിച്ചു മരം നട്ടു, ഖത്തറിനു ഗിന്നസ് റെക്കോർഡ്

ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി, ഏറ്റവുമധികം ദേശീയതകളിലുള്ള ആളുകൾ ഒരേസമയം മരങ്ങൾ നട്ടുപിടിപ്പിച്ചതിന് ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് പദവി നേടി. ഈ നേട്ടം ഖത്തർ നേടിയ ലോക റെക്കോർഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

2021 ഒക്‌ടോബർ 9 ശനിയാഴ്ച ദുഖാനിൽ റോഡിൽ കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ പരിപാടിയിൽ പങ്കെടുത്ത മൊത്തം ദേശീയതകളുടെ എണ്ണം 66 ആണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡിലെ ഔദ്യോഗിക വിധികർത്താക്കളായ അലൻ പിക്‌സ്‌ലിയും ലൂയിസ് ടോംസും പറഞ്ഞു.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഏകോപനത്തോടെ 2019-ൽ ആരംഭിച്ച “പ്ലാന്റ് മില്യൺ ട്രീ”  കാമ്പയിന്റെ ഭാഗമാണ് ഈ പരിപാടി. നടൽ പ്രക്രിയയും ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഓരോ ദേശീയതയിൽ നിന്നുമുള്ള ആളുകൾ മരം നട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button