IndiaQatarSports

ലോകകപ്പ് യോഗ്യതക്കു വേണ്ടി ഖത്തറും ഇന്ത്യയും ഇന്നു നേർക്കുനേർ

ഏഷ്യയിൽ നിന്നും ലോകകപ്പ് യോഗ്യത നേടാനുള്ള രണ്ടാം റൗണ്ടിൽ ഇന്ത്യയും ഖത്തറും ഇന്നു രാത്രി ഏറ്റുമുട്ടും. ഇന്ത്യയുടെ ഹോം മത്സരം ഒഡിഷയിലെ ഭുവനേശ്വറിൽ വെച്ചാണ് നടക്കുക.

കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്.  ഖത്തർ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ എട്ടു ഗോളുകൾക്ക് അഫ്ഗാനിസ്ഥാനെ തോൽപിച്ചപ്പോൾ ഇന്ത്യ ഒരു ഗോളിനു കുവൈറ്റിനെതിരെയാണ് വിജയിച്ചത്.

ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീമിനെതിരെ ഒരു സമനിലയെങ്കിലും നേടിയാൽ ഇന്ത്യയുടെ പ്രതീക്ഷകൾ വർദ്ധിക്കുക തന്നെ ചെയ്യും. അതേസമയം വിജയക്കുതിപ്പ് തുടരാനാണ് ഖത്തർ ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 7നാണ് മത്സരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button