QatarWeather

ഖത്തറിൽ ഈ ആഴ്ച മഴക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ ഈ ആഴ്‌ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ തോതിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

2023 നവംബർ 20 തിങ്കളാഴ്‌ച മഴയുടെ തീവ്രത ഉയർന്നേക്കാം, ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയതും ചിലപ്പോൾ പെട്ടെന്നുള്ള ശക്തമായ കാറ്റും ഉണ്ടാകാം.

ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button