HealthQatar

ആദ്യ ദിവസം പതിനായിരം ഡോസ് വാക്സിൻ നൽകി ഖത്തർ വാക്‌സിനേഷൻ സെന്റർ, ഒന്നും രണ്ടും ഡോസുകളും സ്വീകരിക്കാം

ബു ഗാർനിലെ ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്‌ടർ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ പതിനായിരത്തോളം പേർക്ക് വാക്‌സിനേഷൻ നൽകി. ബിസിനസ്, വ്യവസായ മേഖലകളിലെ ജീവനക്കാർക്കാണ് ഈ സൗകര്യം വഴി വാക്സിനുകൾ നൽകുന്നത്.

ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) സീനിയർ കൺസൾട്ടന്റ് എമർജൻസി മെഡിസിനും ഖത്തർ വാക്സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടറിന്റെ ദേശീയ നേതാവുമായ ഡോ. അബ്ദുൾ നൂർ യോഗ്യരായ ആളുകൾക്ക് പ്രതിദിനം നൽകുന്ന കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം കേന്ദ്രം ക്രമേണ വർദ്ധിപ്പിക്കുമെന്ന് വിശദീകരിച്ചു.

ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഖത്തർ കൊണോകോഫിലിപ്‌സ് എന്നിവയുടെ പിന്തുണയോടെ പൊതുജനാരോഗ്യ മന്ത്രാലയവും എച്ച്എംസിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് വാക്‌സിനേഷൻ സെന്റർ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രീ-അപ്പോയിന്റ്മെന്റ് സിസ്റ്റം വഴിയാണ് വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്, കമ്പനികൾക്ക് അവരുടെ യോഗ്യരായ ജീവനക്കാർക്കു വേണ്ടി [email protected] എന്ന ഇ-മെയിൽ ഐഡി വഴി ആശയവിനിമയം നടത്തി വാക്സിനേഷൻ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം.

ബൂസ്റ്റർ കൊവിഡ് വാക്സിൻ ഡോസ് മാത്രമല്ല, നേരത്തെ സ്വീകരിക്കാത്തവർക്ക് ഒന്നും രണ്ടും ഡോസുകളും കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന് ഡോ. അബ്ദുൽ നൂർ സൂചിപ്പിച്ചു. അതേസമയം വാക്സിനേഷൻ ലഭിക്കുന്നതിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആന്റ് ഇൻഡസ്ട്രി സെക്‌ടറിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്നുണ്ടെന്നും ഒരേ സമയം 280 വാക്‌സിനേഷൻ സ്ഥലങ്ങളിലായി 400 മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ 500 ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗ്യരായ ആളുകൾക്ക് പ്രതിദിനം നൽകുന്ന കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം പ്രതിദിനം 30,000 ഡോസുകളിൽ എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button