HealthQatar

എച്ച്എംസി ആംബുലൻസ് സേവനം രാജ്യത്തിന്റെ വിവിധ ബീച്ച് ഏരിയകളിലേക്ക് പ്രവർത്തനങ്ങൾ വിപുലീകരിച്ചു

ഇത്തവണത്തെ ക്യാമ്പിംഗ് സീസണിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ആംബുലൻസ് സേവനം രാജ്യത്തിന്റെ വിവിധ ബീച്ച് ഏരിയകളിലേക്കും അതിന്റെ പ്രത്യേക പ്രവർത്തനങ്ങൾ വിപുലീകരിച്ചു.

ഏത് അടിയന്തര സാഹചര്യത്തിലും രോഗികളെ എത്രയും വേഗം അടുത്തുള്ള എച്ച്എംസി ആശുപത്രികളിൽ എത്തിക്കാൻ ഇത് സഹായിച്ചിട്ടുണ്ടെന്ന് ആംബുലൻസ് സർവീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി ദർവിഷ് പറഞ്ഞു.

പരമ്പരാഗതമായി സീലൈൻ റിസോർട്ടിലും പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നവർക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന എച്ച്എംസിയുടെ സീലൈൻ മെഡിക്കൽ ക്ലിനിക്കിനെ ആംബുലൻസ് സേവനം സഹായിക്കാറുണ്ട്.

“ഇന്നത്തെ കണക്കനുസരിച്ച്, ആംബുലൻസ് സേവനം സീലൈൻ ബീച്ച് ഏരിയയിലേക്ക് മാത്രമല്ല, രാജ്യത്തുടനീളമുള്ള മറ്റ് ബീച്ച് ഏരിയകളിലേക്കും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.” അലി ഡാർവിഷ് പറഞ്ഞു.

സന്ദർശകരുടെ വർദ്ധനവ് കാരണം സീലൈൻ ഏരിയയിൽ നിന്ന് ദുഖാൻ, അൽ ഘരിയ, അൽ ഖോർ, സിമൈസ്മ എന്നിവയുൾപ്പെടെ നിരവധി ബീച്ച് ഏരിയകളിലേക്കാണ് സേവനം വ്യാപിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button