InternationalQatar

യമനിലെ എഴുപതിനായിരത്തോളം അശരണർക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി

യമനിലെ അഞ്ച് പ്രവിശ്യകളിലെ അശണരരായവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരു പ്രൊജക്റ്റിന് ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി (QRCS) തുടക്കമിട്ടു.

497,634 ഡോളർ ( 1,816,346 ഖത്തർ റിയാൽ) വില വരുന്ന ഭക്ഷണസാധനങ്ങൾ 68,670 പേർക്ക് ലഭ്യമാകുന്ന തരത്തിൽ യമനിലെ അമനത്ത് അൽ അസിമ, സാദാ, ഹജ്ജാ, തായിസ് ദെയിൽ സിറ്റീസ് എന്നിവിടങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്കാണ് സഹായമെത്തിക്കുക. അനാഥരും പ്രത്യേക പരിഗണനാർഹരുമായ ആളുകളുടെ കുടുംബങ്ങൾക്ക് മുൻഗണന ലഭിക്കും.

അവശത അനുഭവിക്കുന്ന ആളുകളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് യമൻ റെഡ് ക്രെസന്റ് സൊസൈറ്റിയുമായി യോജിച്ചാണ് QRCS ഈ പ്രൊജക്റ്റ് നടപ്പിൽ വരുത്തുന്നത്. ധാന്യപ്പൊടികൾ, ഗോതമ്പ്, അരി, പഞ്ചസാര, പയർവർഗ്ഗങ്ങൾ, വെജിറ്റബിൾ ഓയിൽ, ഉപ്പ് എന്നിവയടക്കം 88 കിലോഗ്രാം വരുന്ന ഭക്ഷസാമഗ്രികൾ നിർദ്ദിഷ്ട പ്രവിശ്യയിലെ 9,810 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. സഹായസഹകരണം ലഭിച്ച കുടുംബങ്ങൾ ഈ പ്രൊജക്റ്റിനെ സ്വാഗതം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button