QatarSports

ലോകകപ്പ് കിരീടവുമായി എട്ടു സ്റ്റേഡിയങ്ങൾക്കു മുകളിലൂടെയും പറന്ന് ഖത്തർ എയർവേയ്സ്

ഫിഫയുടെ ഔദ്യോഗിക എയർലൈനായ ഖത്തർ എയർവേയ്‌സ്, എട്ട് ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളുടെ മുകളിലൂടെ ഐക്കണിക് വിന്നേഴ്‌സ് ട്രോഫിയും ബ്രസീലിയൻ ഇതിഹാസം കഫുവിനെയും വഹിച്ച് ഒരു പ്രത്യേക ഫ്ലൈ-ബൈ ഡെലിവറി നടത്തി.

ഖത്തർ ലോകകപ്പിന് ഒരു വർഷം കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കെ അതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഇതു നടത്തിയത്. ലോകകപ്പിനു വേണ്ടി തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ എട്ടു സ്റ്റേഡിയങ്ങൾക്കു മുകളിലൂടെയും ട്രോഫിയുമായി ഇവർ പറന്നു.

ഈ ആവേശകരവും ലോകോത്തരവുമായ ഇവന്റിനായി ലോകമെമ്പാടുമുള്ള ആരാധകരെ സ്വാഗതം ചെയ്യാൻ ഖത്തർ തയ്യാറാണെന്നും ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്ന നിലയിൽ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button