QatarSports

അറബ് കപ്പ് സ്റ്റേഡിയത്തിലെ സീറ്റ് തകർത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

അറബ് കപ്പ് മത്സരങ്ങളിൽ ഒരെണ്ണം നടന്ന സ്റ്റേഡിയത്തിൽ തകർന്ന സീറ്റുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പടർന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി പ്രസ്താവനയിറക്കി.

2021 ഡിസംബർ 10 വെള്ളിയാഴ്ചത്തെ ക്വാർട്ടർ ഫൈനലിന് ശേഷം, ആരാധകർ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച നിരവധി വീഡിയോകൾക്കൊപ്പം സ്റ്റേഡിയത്തിലെ തകർന്ന കസേരകളും കാണിക്കുന്നുണ്ടായിരുന്നു.

അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. എല്ലാ കായിക പ്രേമികളും ഉത്തരവാദിത്വം പുലർത്തി നിയമങ്ങൾ പാലിച്ച് അവരുടെ ടീമുകളെ പിന്തുണക്കണമെന്ന് കമ്മിറ്റി ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button