Qatar

2025ഓടെ ഖത്തറിൽ തൊഴിലവസരങ്ങൾ കുതിച്ചുയരുമെന്നു റിപ്പോർട്ട്

2020ന്റെ നാലാം പാദത്തിൽ ഖത്തറിന്റെ ജിഡിപിയിൽ ഉൽപാദന വ്യവസായ മേഖല 10 ബില്ല്യൺ ഖത്തർ റിയാൽ സംഭാവന നൽകിയിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പറയുന്നു.

മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ഇൻഫോഗ്രാഫിക്സ് പ്രകാരം ഖത്തർ അതിന്റെ നിർമ്മാണ മേഖലയിലേക്ക് 16 പുതിയ ഫാക്ടറികളും ചേർത്തിട്ടുണ്ട്.

പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ മേഖലയിലെ ഉൽപാദന മൂല്യം ഏകദേശം 30 ശതമാനം ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്തിടെയുള്ള കെപിഎംജിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യവസായ മേഖലയിലെ വളർച്ച 2025ഓടെ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 900 ഓളം ഫാക്ടറികളാണ് ഖത്തറിലുള്ളത്. 2019നെ അപേക്ഷിച്ച് ആറു ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button