InternationalQatar

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലികമായി നിരോധനമേർപ്പെടുത്തി ശ്രീലങ്ക

കോവിഡ് പകർച്ചവ്യാധി കാരണം നാഷണൽ ഓപ്പറേഷൻ സെന്റർ ഫോർ കോവിഡ് -19 ഔട്ട്ബ്രേക്ക് (NOCPCO) ടാസ്‌ക് ഫോഴ്‌സിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി, കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കു യാത്രാ ചരിത്രമുള്ള യാത്രക്കാർക്കു ശ്രീലങ്കയിലേക്കു പ്രവേശനമില്ലെന്ന് ഓൺലൈൻ, ഓഫ്‌ലൈൻ എയർലൈനുകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

2021 ജൂലൈ 1 മുതൽ (ശ്രീലങ്കയിലെ പ്രാദേശിക സമയം) 00:01 മണിക്കൂർ മുതൽ 2021 ജൂലൈ 13 (ശ്രീലങ്കയിലെ പ്രാദേശിക സമയം) 23:59 മണിക്കൂർ വരെയാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരികയെന്ന് ശ്രീലങ്കയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അതേ സമയം മുകളിൽ സൂചിപ്പിച്ച രാജ്യങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് പ്രവേശന അനുമതിയുണ്ട്.

ഇറങ്ങാനുള്ള നിയന്ത്രണങ്ങൾ കാരണം ശ്രീലങ്കൻ എയർലൈൻസ് ദോഹയിൽ നിന്ന് കൊളംബോയിലേക്കുള്ള രണ്ട് വിമാനങ്ങളുടെ സമയം നേരത്തെയാക്കിയിട്ടുണ്ട്. ഗൾഫിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ശ്രീലങ്കൻ പ്രവാസികളെ ഈ നീക്കം ബാധിക്കും. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഗൾഫിൽ നിന്നുള്ള നൂറിലധികം യാത്രക്കാരെ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീലങ്ക ഈ തീരുമാനമെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button