QatarUpdates

ഖത്തറിനെ വലച്ച് ശക്തമായ കാറ്റും പൊടിക്കാറ്റും, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ജൂൺ 19 ശനിയാഴ്ച വരെ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. വാരാന്ത്യത്തിൽ, കുറഞ്ഞതും കൂടിയതുമായ താപനില 32 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാണ്.

ഈ കാലയളവിൽ, കാറ്റ് ചില സമയങ്ങളിൽ 17-27 കെ.ടി. മുതൽ 40 കെ.ടി വരെ വേഗതയിലാകും, ഇതു പൊടിപടലത്തിനും പകൽ സമയത്ത് 2 കിലോമീറ്ററിൽ താഴെയുള്ള ദൃശ്യപരതയ്ക്കും കാരണമാകും.

വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്നും ക്യുഎംഡി അറിയിച്ചു. ജൂൺ 11 വെള്ളിയാഴ്ചക്കും ജൂൺ 12 ശനിയാഴ്ചയ്ക്കും ഇടയിൽ പൊടിപടലങ്ങൾ രാജ്യത്തെ ബാധിക്കുമെന്ന് ക്യുഎംഡി ട്വിറ്ററിലെ പോസ്റ്റിൽ പരാമർശിച്ചു.

ശക്തമായ കാറ്റിനെക്കുറിച്ചും ഉയർന്ന കടലിനെക്കുറിച്ചും ക്യുഎംഡി മുന്നറിയിപ്പു നൽകി. തിരമാലകൾ 4-9 അടി മുതൽ ചിലപ്പോൾ 12 അടി വരെയെത്തും. ഈ കാലാവസ്ഥയിൽ എല്ലാ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്നും ക്യുഎംഡി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button