QatarSports

ഇൻഡസ്ട്രിയൽ ഏരിയയിൽ ഫിഫ ലോകകപ്പ് ട്രോഫി കാണാനെത്തിയത് പതിനായിരങ്ങൾ

ഫിഫ ലോകകപ്പ് ട്രോഫിയുടെ ഖത്തര്‍ പര്യടനം തുടരുന്നതിനിടെ ഇന്നലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ട്രോഫി കാണാനെത്തിയത് പതിനായിരങ്ങള്‍. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് പലർക്കും ട്രോഫിയുടെ അടുത്തെത്താനും ഫോട്ടോയെടുക്കാനും അവസരം ലഭിച്ചത്.

ഫിഫ ലോകകപ്പ് ട്രോഫിയ്‌ക്കൊപ്പമുള്ള സെൽഫി കൂടാതെ, ഫുട്‌ബോൾ ഷൂട്ടിംഗ് ചലഞ്ച്, ഫാമിലി എന്റർടെയ്ൻമെന്റുകൾ, ഫെയ്‌സ് പെയിന്റിംഗ്, ഫ്ലാഗ് മേക്കിംഗ്, ഗെയിമിംഗ് കോർണർ, സംഗീത പ്രകടനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങളും ആരാധകർക്ക് ആസ്വദിക്കാം.

360 ഡിഗ്രി വീഡിയോ സെൽഫിയും ഫിഫ ലോകകപ്പ് ആഘോഷത്തിന് 200 ദിവസങ്ങൾ ശേഷിക്കെ ആരാധകർക്ക് ഇഷ്ടാനുസൃതമാക്കിയ വീഡിയോ നേരിട്ട് അവരുടെ ഇമെയിൽ വിലാസത്തിൽ അയക്കാനുള്ള അവസരവും ലഭിക്കും. സ്റ്റിക്കറുകളും ഫുട്ബോൾ ബോളുകളും സൗജന്യമായി നൽകുന്നുണ്ട്.

ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 9 മണിവരെ ലുസൈല്‍ മറീനയിലും നാളെ സൂഖ് വാഖിഫിലും തിങ്കളാഴ്ച മുഷൈരിബ് ഡൗണ്‍
ടൗണിലും പ്രദര്‍ശനത്തിന് വെക്കുന്ന ട്രോഫിക്ക് ചൊവ്വാഴ്ച കതാറയില്‍ യാത്രയയപ്പ് നല്‍കും. ഫിഫ ആസ്ഥാനത്തേക്ക് പോകുന്ന ട്രോഫി ലോക പര്യടനം കഴിഞ്ഞ് നവംബര്‍ 21നു ദോഹയില്‍ തിരിച്ചെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button