Qatar

ഉമ്മ് സലാൽ മുനിസിപ്പാലിറ്റി മൂന്നു ഫുഡ് ഔട്ട്ലെറ്റുകൾ അടപ്പിച്ചു

കഴിഞ്ഞയാഴ്ച, ഉമ്മ് സലാൽ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിരീക്ഷണ വിഭാഗം നഗരസഭയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ സംബന്ധമായ എട്ടു നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി.

ലൈസൻസില്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ മൂന്ന് ഭക്ഷണശാലകൾ മൂന്ന് ദിവസത്തേക്ക് അടച്ചു പൂട്ടിയതായി മുനിസിപ്പാലിറ്റി ആൻഡ് പരിസ്ഥിതി മന്ത്രാലയം (എംഎംഇ) പ്രസ്താവനയിൽ പറഞ്ഞു.

ഉമ്മ് സലാൽ മുനിസിപ്പാലിറ്റിയിൽ 167 ഫുഡ് ഔട്ട്ലെറ്റുകൾ കാമ്പെയ്നിന്റെ ഭാഗമായി പരിശോധിച്ചു. കുറ്റകൃത്യങ്ങൾ നടത്തുന്നവരെപ്പറ്റി സുരക്ഷാ ഏജൻസികളെ ഉടൻ അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button