HealthQatar

ഇരുപതു ലക്ഷം ജനങ്ങൾക്ക് സമ്പൂർണ വാക്സിനേഷൻ, ഖത്തറിന് അഭിമാനനേട്ടം

രണ്ട് ദശലക്ഷം ആളുകൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകി ഖത്തർ ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയിരിക്കുന്നു, വാക്സിൻ എടുത്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം പ്രസ്താവിച്ചു.

ഇതുവരെയും വാക്സിനേഷൻ എടുക്കാത്ത ജനങ്ങൾ വാക്സിനേഷൻ എടുത്ത് തങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുകയും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇന്നുവരെ നൽകിയ വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 4,287,922 ആണ്. യോഗ്യതയുള്ള ജനസംഖ്യയുടെ 92.8% പേർക്കും (12 വയസും അതിൽ കൂടുതലുമുള്ള) കോവിഡ് വാക്സിൻ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ട്. യോഗ്യതയുള്ള ജനസംഖ്യയുടെ 81.6 % പേർക്ക് രണ്ട് ഡോസും ലഭിച്ചു.

മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കോവിഡ്  അപ്‌ഡേറ്റ് അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയ വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 19,667 ആണ്. കൂടാതെ, മൊത്തം ജനസംഖ്യയുടെ 80.5% പേർക്ക് ഇപ്പോൾ ഒരു ഡോസ് കോവിഡ് വാക്സിൻ ലഭിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 70.8% പേർക്ക് രണ്ട് വാക്സിൻ ഡോസുകളും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button