QatarUpdates

ഒമർ അൽ മുഖ്താർ സ്ട്രീറ്റിൽ രണ്ടാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം

അൽ ദഫ്‌ന സ്ട്രീറ്റിലേക്കു പോകുന്ന ഒമർ അൽ മുഖ്താർ സ്ട്രീറ്റിൽ വെള്ളിയാഴ്ച മുതൽ  രണ്ടാഴ്ചത്തേക്ക് ഗതാഗതം താൽക്കാലികമായി അടച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.

ഡെവലപ്‌മെന്റ് ഓഫ് വെസ്റ്റ് ബേ നോർത്ത് പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ് വികസന പ്രവർത്തനങ്ങൾക്കുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അടച്ചുപൂട്ടൽ നടപ്പാക്കുകയെന്ന് അഷ്ഗൽ പറഞ്ഞു.

ഒമർ അൽ മുഖ്താർ സ്ട്രീറ്റിൽ നിന്ന് അൽ ദഫ്‌ന സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടം ബലേഷ്‌തൂർ സ്‌ട്രീറ്റിനു സമീപം പൂർണമായി അടയ്‌ക്കും. റോഡ് ഉപയോക്താക്കൾ അൽ തവാവീഷ് സ്ട്രീറ്റ് ഉപയോഗിച്ച് അൽ ദഫ്ന സ്ട്രീറ്റിലേക്ക് പോകുകയും ഇടത്തേക്ക് തിരിഞ്ഞ് ബൽഹാംബർ സ്ട്രീറ്റിലെത്തുകയും തുടർന്ന് വലത്തേക്ക് ബലേഷ്ടൂർ സ്ട്രീറ്റിലേക്ക് പോകുകയും വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button