EducationQatar

വാർഷിക സ്കൂൾ കലണ്ടറിൽ ഭേദഗതി വരുത്തി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി 2022ലെ മന്ത്രിതല പ്രമേയം നമ്പർ (7), സ്കൂളുകളുടെ വാർഷിക കലണ്ടർ സംബന്ധിച്ച തീരുമാനത്തിലെ ഭേദഗതികളോടെ പുറത്തിറക്കി.

ഇതു പ്രകാരം 2021/2022 അധ്യയന വർഷത്തേക്കുള്ള ഒന്നാം ഘട്ടം മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ഗ്രേഡുകളുടെയും രണ്ടാം റൗണ്ട് പരീക്ഷകളുടെ തീയതികൾ (ഡെയ്ലി ആൻഡ് അഡൾട്ട് എഡ്യുക്കേഷൻ) 2022 ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 18 വരെ ആയിരിക്കും.

2022/2023 അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 21 മുതൽ സ്കൂൾ ആരംഭിക്കുമെന്നും തീരുമാനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button