HealthInternationalQatar

ഗർഭിണിയായിരിക്കെ കൊവിഡ് വാക്സിനെടുത്ത യുവതിക്ക് പ്രതിരോധ ശേഷിയുള്ള കുഞ്ഞു പിറന്നു

36 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ, ഫ്ളോറിഡയിലെ ഒരു മുൻ‌നിര ആരോഗ്യ പ്രവർത്തകക്ക് കൊറോണ വൈറസ് വാക്സിൻ ആദ്യ ഡോസ് ലഭിച്ചുവെന്നും മൂന്നാഴ്ചക്കു ശേഷം പ്രസവം നടന്നപ്പോൾ കുഞ്ഞിന് കോവിഡ് ആന്റിബോഡികൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ.

ഡോക്ടർമാരായ പോൾ ഗിൽ‌ബെർട്ടും ചാഡ് റുഡ്നിക്കും തങ്ങളുടെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഗവേഷകർ അവലോകനം ചെയ്യേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര വൃത്തങ്ങൾ അറിയിച്ചു. അമ്മയുടെ ആന്റിബോഡികൾ കുഞ്ഞിന് കൈമാറിയോ എന്നറിയാൻ അവർ ചില പരിശോധനകളുംനടത്തി.

ജനിച്ച സമയത്ത് ആന്റിബോഡികൾ കണ്ടെത്തിയെന്ന വിവരം പരിശോധിക്കാൻ നവജാതശിശുവിന്റെ പൊക്കിൾക്കൊടിയിൽ നിന്നുള്ള രക്തം ഗവേഷകർ വിശകലനം ചെയ്യുകയും, അവരുടെ റിപ്പോർട്ടിൽ മാതാവിനുള്ള പ്രതിരോധ കുത്തിവയ്പ്പിലൂടെ സാർസ്-കോവി -2ൽ നിന്നുള്ള സംരക്ഷണത്തിനും അണുബാധയുടെ അപകടസാധ്യത കുറയ്ക്കുന്നതിനു സാധ്യതയുണ്ടെന്നും പറയുന്നു.

“ഞങ്ങളുടെ അറിവിൽ, വാക്സിനേഷനുശേഷം ആന്റിബോഡികളുമായി ഒരു കുഞ്ഞ് ജനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ലോകത്തിലെ ആദ്യത്തെ കേസാതാണിത്.” ഗിൽബെർട്ട് വെസ്റ്റ് പാം ബീച്ച് എബിസി അഫിലിയേറ്റിനോട് പറഞ്ഞു.

ആദ്യത്തെ സംഭവമാണ് ഇതെന്നിരിക്കിലും ആന്റിബോഡികൾ ശിശുക്കളെ സംരക്ഷിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button