InternationalQatar

ജൂലൈ 12നു ശേഷം ഹോട്ടൽ ക്വാറൻറീൻ ബുക്കു ചെയ്ത വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ആശങ്ക വേണ്ട

ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ജൂലൈ 12 മുതല്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്ന യാത്രാനയം ഖത്തർ പ്രഖ്യപിച്ചിരിക്കെ ഹോട്ടൽ ക്വാറൻറീൻ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഴുവന്‍ തുകയും തിരിച്ചുകിട്ടുമെന്നും ട്രാവല്‍ വൃത്തങ്ങള്‍ അറിയിച്ചു.

ട്രാവല്‍ ഏജന്‍സി മുഖേന 12നു ശേഷം ഹോട്ടൽ ബുക്ക് ചെയ്തവര്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ വഴിയും നേരിട്ട് ബുക്ക് ചെയ്തവര്‍ക്ക് അവര്‍ പണമടക്കാനുപയോഗിച്ച ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം തിരിച്ചു കിട്ടുക. നേരത്തെ ഖത്തർ ക്വാറന്റീൻ മാറ്റം നടത്തിയ സമയത്തും ബുക്ക് ചെയ്തവർക്കു പണം തിരിച്ചു നൽകിയിരുന്നു

സാധാരണ ഗതിയില്‍ 60 ദിവസത്തിനുള്ളില്‍ റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected], [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 44237999 എന്ന ഫോണ്‍ നമ്പറിലോ ഡിസ്കവര്‍ ഖത്തറുമായി ബന്ധപ്പെടാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അടക്കമുള്ള വിവരങ്ങൾ ഇതിനായി അയക്കേണ്ടി വരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button