Qatar

കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ ഖത്തർ നാഷണൽ ലൈബ്രറി സന്ദർശിക്കാം

ഖത്തർ നാഷണൽ ലൈബ്രറി (ക്യുഎൻഎൽ) ഇപ്പോൾ മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ സ്വാഗതം ചെയ്യാൻ ആരംഭിച്ചു. ക്യുഎൻഎൽ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് സർക്കാർ നടത്തിയ പ്രഖ്യാപനത്തിന്റെ വെളിച്ചത്തിൽ, അപ്പോയിന്റ്മെന്റ് കൂടാതെ എല്ലാവർക്കും ലൈബ്രറി സന്ദർശിക്കാൻ കഴിയുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”

കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും വിദ്യാർത്ഥികൾ നേരിട്ട് ക്ലാസുകളിൽ എത്തുകയും ചെയ്യുന്നതിനാൽ 2022 ജനുവരി 29 മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. സന്ദർശകരുടെ സുരക്ഷയും നിയന്ത്രണ ശേഷിയും ഉറപ്പാക്കാൻ വാരാന്ത്യങ്ങളിൽ പ്രയോഗിക്കുന്ന ഇൻ-ലൈബ്രറി ടിക്കറ്റിംഗ് സംവിധാനത്തിലൂടെ കുടുംബങ്ങൾക്കും കുട്ടികൾക്കും ഇപ്പോൾ കുട്ടികളുടെ ലൈബ്രറി സന്ദർശിക്കാം.

വൈകുന്നേരം 6:30ന് ലൈബ്രറി അടയ്ക്കുന്ന സമയം വരെ ഓരോ മണിക്കൂറിലും ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ നൽകുന്നത്. ലൈബ്രറി പൂർണ്ണ ശേഷിയിൽ എത്തുകയാണെങ്കിൽ, സന്ദർശകരോട് ചിൽഡ്രൻസ് ലൈബ്രറിക്ക് പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെടുമെന്നും ക്യുഎൻഎൽ സൂചിപ്പിച്ചു.

ഖത്തർ നാഷണൽ ലൈബ്രറിയുടെ ഓൺലൈൻ റിസോഴ്‌സുകൾ, ഖത്തർ ഡിജിറ്റൽ ലൈബ്രറി, ഡിജിറ്റൽ റിപ്പോസിറ്ററി എന്നിവ ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാല് മണിക്കൂറും ആക്‌സസ് ചെയ്യാവുന്നതാണ്. ദേശീയ കായിക ദിനം അടുത്തിരിക്കെ, പരിപാടികളും പ്രവർത്തനങ്ങളും ഈ മാസം സംഘടിപ്പിക്കാൻ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button