Qatar

പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്ന വിന്റർ മാർക്കറ്റുകൾ ഉടനെ തുറക്കും

അൽ വക്ര, അൽ ഖോർ, അൽ താഖിറ, അൽ ഷമാൽ, അൽ ഷിഹാനിയ എന്നിവിടങ്ങളിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കായി നാല് ശൈത്യകാല മാർക്കറ്റ് യാർഡുകൾ 2021 നവംബർ 11 വ്യാഴാഴ്ച  മുതൽ തുറക്കുമെന്ന് കാർഷിക കാര്യ വകുപ്പ് പ്രതിനിധീകരിക്കുന്ന മന്ത്രാലയം അറിയിച്ചു.

വ്യാഴം, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഇവ പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് ന്യായമായ വിലയിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ നൽകാനുള്ള മന്ത്രാലയത്തിന്റെ സംരംഭമാണ് ശൈത്യകാല വിപണി.

അതേസമയം, 2021 നവംബർ 18ന് ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിലെ പുതിയ സ്ഥലത്ത് തുറക്കുന്ന അൽ മസ്‌റൂഹ് സ്‌ക്വയറിൽ പണി പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button