Qatar

ഒരു ലക്ഷത്തിലധികം വിസിറ്റിംഗ് വിസ അനുവദിച്ച് അൽ വക്ര സേവനകേന്ദ്രം

ആഭ്യന്തര മന്ത്രാലയത്തിന്റെ അൽ വക്ര സേവന കേന്ദ്രത്തിൽ 73,000 സന്ദർശകർ കഴിഞ്ഞ വർഷം എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 44,000 റസിഡൻസി പെർമിറ്റുകളും 104,000 വിസിറ്റ് വിസകളും 44,000 റെസിഡൻസി പെർമിറ്റുകളും കേന്ദ്രം നൽകിയിട്ടുണ്ടെന്ന് അൽ വക്ര സർവീസസ് സെന്ററിലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ജാസിം മുഹമ്മദ് അൽ അലി പറഞ്ഞു.

2021ൽ കേന്ദ്രത്തിന്റെ സേവനങ്ങളെക്കുറിച്ച് ഖത്തർ റേഡിയോയോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം 2021ൽ മൊത്തം സന്ദർശകരുടെ എണ്ണം 73,000 ആയതായി അറിയിച്ചത്. സന്ദർശകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്രം സമഗ്രമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താമസം പുതുക്കൽ, സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ അല്ലെങ്കിൽ എൻട്രി വിസ എന്നിങ്ങനെയുള്ള സേവനങ്ങൾ വ്യത്യസ്തമാണെങ്കിലും, എല്ലാ ഇടപാടുകളും ഒരു കൗണ്ടറിൽ സുഗമമാക്കാനും നടത്താൻ ഇവിടം സാധ്യമാക്കുന്നു. പ്രായമായവർക്കും പ്രത്യേക ആവശ്യങ്ങൾ ഉള്ളവർക്കും കേന്ദ്രം പ്രത്യേക സേവനം നൽകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button