HealthInternational

ഇറ്റലിക്കു വമ്പൻ സഹായവുമായി ഖത്തർ, രണ്ടു ഫീൽഡ് ഹോസ്പിറ്റലുകൾ എത്തിച്ചു

റിപബ്ലിക് ദിനത്തിൽ ഇറ്റലിക്ക് വമ്പൻ സഹായവുമായി ഖത്തർ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രണ്ടു ഫീൽഡ് ഹോസ്പിറ്റലുകളാണ് ഇറ്റലിയിൽ ഖത്തർ എത്തിച്ചത്. ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി യുടെ നിർദ്ദേശപ്രകാരമാണ് ഖത്തർ ഇറ്റലിയിലേക്ക് ഫീൽഡ് പോസ്പിറ്റലുകൾ എത്തിച്ചത്.

ഇറ്റലിയിലെ പ്രാറ്റിക ഡി മെയർ മിലിറ്ററി എയർപോർട്ടിലും വെറോണ വില്ലാഫ്രാങ്ക എയർപോർട്ടിലുമാണ് ഫീൽഡ് ഹോസ്പിറ്റലുമായി ഖത്തറിന്റെ വിമാനങ്ങൾ എത്തിയത്. അയ്യായിരം സ്ക്വയർ ഫീറ്റും നാലായിരത്തി ഇരുനൂറു സ്ക്വയർ ഫീറ്റും വിസ്താരമുള്ള രണ്ടു ആശുപത്രികളിലും ആയിരത്തിലധികം പേർക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്താം. ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളാണ് രണ്ടെണ്ണവും.

ഇത്തരമൊരു മഹാമാരിയുടെ സമയത്ത് വളരെയധികം കഷ്ടപ്പെടുന്ന ഇറ്റലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആശുപത്രികൾ എത്തിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വരും ദിവസങ്ങളിൽ മെഡിക്കൽ സർവീസുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾ ഇറ്റലിയിൽ എത്തിക്കുമെന്നും ഖത്തർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button