QatarWeather

ഖത്തറിന്റെ വടക്കു ഭാഗങ്ങളിൽ കനത്ത മഴ, മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കും

ഖത്തറിന്റെ വടക്കു ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വൈകുന്നേരത്തോടു കൂടി ഇതു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകി.

ഈ ബുധനാഴ്ച വരെ രാജ്യത്തിന്റെ പല ഭാഗത്തും മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്നു പടിഞ്ഞാറൻ ഭാഗത്തുൾപ്പെടെ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്.

ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ആളുകൾ തുറന്ന സ്ഥലങ്ങളിലോ ടെറസിലോ നിൽക്കുന്നത് ഒഴിവാക്കണമെന്നും വാഹനങ്ങൾ അമിത വേഗത്തിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button