Qatar

കമ്പനികൾക്കെതിരെ രണ്ടായിരത്തിലധികം തൊഴിൽ സംബന്ധമായ പരാതികൾ സ്വീകരിച്ച് തൊഴിൽ മന്ത്രാലയം

തൊഴിൽ മന്ത്രാലയം 2021 ഡിസംബറിലെ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചു. മന്ത്രാലയം റിപ്പോർട്ട് ചെയ്ത വിശദാംശങ്ങൾ പ്രകാരം സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ മാസം 2,173 തൊഴിൽ പരാതികൾ ഉണ്ടായി.

ഈ പരാതികളിൽ 1,855 എണ്ണം ഇപ്പോഴും നടപടി ക്രമത്തിലാണെന്നും 69 എണ്ണം തീർപ്പാക്കിയെന്നും 249 എണ്ണം കമ്മിറ്റികൾക്ക് റഫർ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിലുടമകൾക്കെതിരെ ഗാർഹിക തൊഴിലാളികൾ നൽകിയ പരാതികളുടെ എണ്ണം 104 ആയി. ഇതിൽ 62 എണ്ണം നടപടി ക്രമത്തിലാണ്, 26 എണ്ണം തീർപ്പാക്കി, 16 എണ്ണം കമ്മിറ്റികൾക്ക് റഫർ ചെയ്തു.

സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങളിൽ നിന്ന് 113 പരാതികൾ വന്നപ്പോൾ ഇവയെല്ലാം തീർപ്പാക്കി. മന്ത്രാലയത്തിന്റെ പരിശോധനകളുടെ എണ്ണം 2021ൽ 2,909 ആയി. ഈ പരിശോധനകളിൽ കമ്പനികൾക്ക് 558 മുന്നറിയിപ്പ് നൽകുകയും 246 കമ്പനികൾക്കെതിരെ നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തു.

തൊഴിൽ മാറ്റത്തിനുള്ള ആകെ 2,985 അപേക്ഷകളിൽ 15 എണ്ണം മാത്രമാണ് നിരസിക്കപ്പെട്ടതെന്നും മന്ത്രാലയം അറിയിച്ചു. 1409 പുതിയ റിക്രൂട്ട്‌മെന്റ് അപേക്ഷകളിൽ നിന്ന് 490 എണ്ണം നിരസിക്കപ്പെട്ടു. തൊഴിൽ നിയമം ലംഘിച്ചതിന് 38 സ്ഥാപനങ്ങളുമായുള്ള ഇടപാടുകളും മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button