HealthQatar

കൊവിഡ് കേസുകൾ കുറയുന്നു, ഹസം മെബൈരീക് ഹോസ്പിറ്റലും ക്യൂബൻ ഹോസ്പിറ്റലും സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങി

ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) കൊവിഡ് രോഗികൾക്കുള്ള സൗകര്യങ്ങളായിരുന്ന ഹസം മെബൈരീക് ജനറൽ ഹോസ്പിറ്റലും ക്യൂബൻ ഹോസ്പിറ്റലും സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും രോഗികൾക്ക് അവരുടെ മുഴുവൻ ആരോഗ്യ സേവനങ്ങളും നൽകുമെന്നും അറിയിച്ചു.

ഒമിക്‌റോൺ തരംഗത്തിന് ശേഷം കഴിഞ്ഞ ആഴ്ചകളിൽ ഖത്തറിലെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് ഈ കേന്ദ്രങ്ങൾ സാധാരണ പ്രവർത്തനത്തിലേക്കു തിരിച്ചുവരുന്നത്. ഒമിക്രോൺ തരംഗം ഏറ്റവും ഉയർന്ന സമയത്ത്, കൊവിഡ് കണെത്തിയ 700ലധികം രോഗികളെ എച്ച്എംസി സൗകര്യങ്ങളിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും നിലവിൽ 50ഓളം രോഗികൾ മാത്രമേ ഇപ്പോൾ ആശുപത്രികളിലുള്ളൂ.

എച്ച്എംസിയുടെ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററും ഹസം മെബരീക്ക് ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന ഫീൽഡ് ഹോസ്പിറ്റലും കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വരുന്ന രോഗികൾക്ക് നൂതന പരിചരണം നൽകുന്നത് തുടരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button