HealthQatar

ഖത്തറിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു, പുതിയ രോഗികളുടെ എണ്ണം 1000 കടന്നു

ദൈനംദിന കൊവിഡ് കേസുകൾ നിരവധി മാസങ്ങൾക്കു ശേഷം ആദ്യമായി ഖത്തറിൽ 1,000 കടന്നു. വ്യാഴാഴ്ചത്തെ റിപ്പോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഖത്തറിൽ 1,027 പുതിയ കൊവാ.സ് കേസുകൾ റിപ്പോർട്ട് ചെയ്തു.

903 കമ്മ്യൂണിറ്റി കേസുകളും 124 യാത്രക്കാരിലുള്ള രോഗബാധയുമാണ്. 689 പേർ സുഖം പ്രാപിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഖത്തറിൽ സജീവമായ കേസുകൾ 5,447 ആയി ഉയർന്നപ്പോൾ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 385,818 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസുമായി ബന്ധപ്പെട്ട പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ഇതുവരെയുള്ള മരണങ്ങളുടെ എണ്ണം 680 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,24 ഡോസുകൾ കൊവിഡ് വാക്‌സിൻ നൽകി, ഇതുവരെ നൽകിയ മൊത്തം ഡോസുകൾ 7,273,051 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button