HealthQatar

ക്ഷാമമുണ്ടാകില്ല, രാജ്യത്തിന് ഒരു വർഷം കഴിയാനുള്ള സാധനങ്ങൾ കയ്യിലുണ്ടെന്ന് ഖത്തർ

രാജ്യത്ത് വിഭവ ലഭ്യതക്ക് യാതൊരു കുറവുമുണ്ടാകില്ലെന്ന് ഉറപ്പു നൽകി ഖത്തർ. ജനങ്ങൾക്ക് ഒരു വർഷം കഴിയാനുള്ള സാധനങ്ങൾ രാജ്യത്തുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രി HE അലി ബിൻ അഹ്മദ് അൽ കുവാരി പറഞ്ഞു. ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ ഖത്തർ നടപ്പാക്കിയെന്നാണ് ഇതു തെളിയിക്കുന്നത്.

ഖത്തറിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ടു തന്നെ വ്യാപാര സ്ഥാപനങ്ങൾ കൃത്യമായി വിഭവങ്ങൾ സമാഹരിച്ച് ആളുകൾക്ക് ലഭ്യമാകാനുള്ള നടപടികൾ ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. ഈ സമയത്ത് അമിതലാഭം കൊയ്യാൻ ശ്രമിച്ചാൽ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന താക്കീതും മന്ത്രി നൽകി.

നിലവിൽ ഖത്തറിൽ സാധനങ്ങളുടെ ലഭ്യതയിൽ കുറവു വന്നിട്ടില്ല. റീട്ടെയിൽ സ്ഥാപനങ്ങൾ വേണ്ട സാധനങ്ങൾ എത്തിച്ച് ആളുകളുടെ ആവശ്യം പരിഹരിക്കാനുള്ള സംവിധാനങ്ങൾ ചെയ്യണമെന്നും വിലക്കയറ്റം ഉണ്ടാവാതെ തന്നെ സാധനങ്ങൾ ആളുകളിലെത്തുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button