QatarSports

ഫിഫ ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്ക് അനാച്ഛാദനം ചെയ്തു

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയും (എസ്‌സി) ഫിഫയും ഇന്നലെ ദോഹയിലെ കോർണിഷ് ഫിഷിംഗ് സ്‌പോട്ടിൽ വർണ്ണാഭമായ ചടങ്ങിൽ 2022 ലോകകപ്പ് ഖത്തറിലേക്ക് ഒരു വർഷമെന്ന ചടങ്ങ് ആഘോഷിക്കുകയും ഫുട്ബോൾ ഇതിഹാസങ്ങളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും ആരാധകരുടെയും മുന്നിൽ കൗണ്ട്ഡൗൺ ക്ലോക്ക് അനാച്ഛാദനം ചെയ്യുകയും ചെയ്തു.

ലോഞ്ച് ചടങ്ങിൽ ഒരു ഡ്രോൺ ഷോ ഉൾപ്പെടെയുള്ള പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റിലും അറബ് ലോകത്തും നടക്കുന്ന ആദ്യ ഫിഫ ലോകകപ്പ് എന്ന നിലയിൽ ഇതിനായി ആരാധകർ വളരെ അക്ഷമരായാണു കാത്തിരിക്കുന്നത്.

ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഖത്തർ ഒളിമ്പിക് കമ്മിറ്റിയിലെ (ക്യുഒസി) ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ഹബ്ലോട്ടിന്റെ സിഇഒ റിക്കാർഡോ ഗ്വാഡലൂപ്പെ, 2022 ഫിഫ ലോകകപ്പ് ഖത്തർ സിഇഒ നാസർ അൽ ഖാതറും തുടങ്ങി മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

2022ലെ ഫിഫ ലോകകപ്പ് ഖത്തർ എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കുമെന്നും പല കാരണങ്ങൾ അതിനെ അതുല്യമാക്കുമെന്നും ഇൻഫാന്റിനോ പറഞ്ഞു. മെഗാ സ്‌പോർട്‌സ് ഇവന്റിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുക മാത്രമല്ല, എല്ലാം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button