HealthQatarUpdates

ഹമദ് മെഡിക്കൽ കോർപറേഷൻ സന്ദർശക നയത്തിൽ മാറ്റം വരുത്തി

ഖത്തറിൽ കൊവിഡ് കേസുകൾ കുറഞ്ഞതിനെത്തുടർന്ന്, എച്ച്എംസി സന്ദർശക നയം പരിഷ്കരിച്ചു. ഇന്ന് മുതൽ, ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കോവിഡ് ഇതര ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള സമയം ദിവസവും രാവിലെ 11 മുതൽ രാത്രി 8 വരെ ആയിരിക്കും.

രോഗികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ:

1. ആരോഗ്യ കേന്ദ്രങ്ങളിലേക്കു വരുന്ന സന്ദർശകർ ഗ്രീൻ ഇഹ്തിറാസ് സ്റ്റാറ്റസ് പ്രദർശിപ്പിക്കണം.
2. സന്ദർശകർ എച്ച്എംസി സൗകര്യങ്ങളിൽ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുകയും നൽകിയിരിക്കുന്ന ഹാൻഡ് ജെൽ ഉപയോഗിക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും വേണം.
3. ഏത് സമയത്തും പരമാവധി രണ്ട് സന്ദർശകരെ മാത്രമേ അനുവദിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button