KeralaQatar

ഖത്തറിൽ രണ്ടു മലയാളികൾ അന്തരിച്ചു

ഖത്തറിൽ രണ്ടു മലയാളികൾ അന്തരിച്ചു. താമരശ്ശേരി കട്ടിപ്പാറ മാണിക്കുന്ന് ഹൗസിലെ അബ്ദുൾ അസീസ് മുയ്ഹുദീനാണ് (60) മരിച്ചവരിൽ ഒരാൾ. ആറു മാസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഗുരുവായൂർ പിള്ളക്കാട് മേലേടത്തിയിൽ നൂറുദ്ദീൻ മരണപ്പെട്ടു. കുറച്ചു വർഷങ്ങളായി ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു 56 വയസുള്ള ഇദ്ദേഹം.

ഖത്തറിൽ ഇന്ന് മൂന്നു മലയാളികളാണു മരണപ്പെട്ടത്. ഇവർക്കു പുറമെ എച്ച്എംസിയുടെ ഹസം മെബരീക് ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് കബീറിന്റെ ഭാര്യ റംല കബീർ മുഹമ്മദും (53) മരണമടഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button