Qatar

ലോകകപ്പിനു മുന്നോടിയായി ഖത്തറിലെ ഹോട്ടലുകളിൽ 5000 മുറികൾ കൂട്ടിച്ചേർക്കും

2022ലെ ഫിഫ ലോകകപ്പ് കാണാനായി ഖത്തറിലേക്ക് വരുന്ന ആരാധകർക്കും വിനോദസഞ്ചാരികൾക്കും രാജ്യത്ത് താമസിക്കാൻ ഖത്തറിലെ ഹോട്ടലുകളിൽ ഏകദേശം 5,000 മുറികൾ കൂട്ടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ലോകകപ്പിന് മുമ്പ് ഹോട്ടൽ, സർവീസ്ഡ് അപ്പാർട്ട്‌മെന്റുകളിലെ മുറികളുടെ എണ്ണം 45,000 ആയി ഉയരുമെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ കുഷ്മാൻ & വേക്ക്ഫീൽഡ് ഖത്തർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

”നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി 5,000 പുതിയ ഹോട്ടൽ താമസസൗകര്യം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതും നിലവിലുള്ളതും സർവീസ്ഡ് അപ്പാർട്ട്‌മെന്റുകളും ചേർന്ന് ഏകദേശം 37,000 താക്കോലുകൾ അല്ലെങ്കിൽ 45,000 മുറികൾ ലോകകപ്പ് സമയത്ത് വിതരണം ചെയ്യും.”- ‘Q1 റിയൽ എസ്റ്റേറ്റ് മാർക്കറ്റ് റിവ്യൂ’ റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ വർഷം അവസാനം ഹോട്ടൽ മുറികളുടെ എണ്ണം 30,000 ആയിരുന്നു. ലോകകപ്പിന് ശേഷവും ഹോസ്പിറ്റാലിറ്റി മേഖലയിലെ വിപുലീകരണം തുടരും. റിപ്പോർട്ട് പ്രകാരം 2026ഓടെ ഹോട്ടൽ മുറികളുടെ മൊത്തം വിതരണം 50,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button