QatarWeather

ഖത്തറിലുടനീളം കനത്ത പൊടി പടരുന്നു

ഖത്തറിലുടനീളം കനത്ത പൊടി പടരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുകയും ഇതിന്റെ ചിത്രങ്ങൾ പുറത്തു വിടുകയും ചെയ്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തിരശ്ചീനമായ ദൃശ്യപരത ചില സമയങ്ങളിൽ പൂജ്യമായി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അവർ നൽകി.

ശക്തമായ കാറ്റും കടൽക്ഷോഭവും കടലിലും ദൂരക്കാഴ്ച കുറയാൻ കാരണമായതായി വകുപ്പ് കൂട്ടിച്ചേർത്തു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ 13-23 KT ഇടയിൽ വേഗതയിലായിരിക്കും, ചിലയിടങ്ങളിൽ ചിലപ്പോൾ 31 നോട്ട് വരെ വേഗതയിൽ കാറ്റ് വീശും.

തിരശ്ചീന ദൃശ്യപരത 4 മുതൽ 8 കിലോമീറ്റർ വരെയാണ്, ചില പ്രദേശങ്ങളിൽ ഇത് 2 കിലോമീറ്ററോ അതിൽ കുറവോ ആയേക്കാം. ദോഹയിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button