International

ഗാസക്കു പിന്തുണയുമായി നൂറു കണക്കിനു പേർ ഖത്തർ യൂണിവേഴ്‌സിറ്റിയിൽ ഒത്തുകൂടി

ഇന്നലെ ഖത്തർ യൂണിവേഴ്‌സിറ്റി (ക്യുയു) കാമ്പസിൽ ‘ഗാസയെ പിന്തുണക്കാനുള്ള സോളിഡാരിറ്റി സ്റ്റാൻഡ്’ എന്ന പേരിൽ നൂറുകണക്കിനാളുകൾ ഒത്തുകൂടി. പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളികളും പാട്ടുകളുമായി ഇസ്രയേലി അധിനിവേശത്തിനെതിരെ പ്രതിഷേധം അറിയിച്ചു.

ക്യുയു ലൈബ്രറി പരിസരത്ത് നടന്ന പരിപാടി എലിയ ക്ലബ്ബുമായി സഹകരിച്ച് ക്യുയു വിദ്യാർത്ഥി പ്രതിനിധി ബോർഡ് (ക്യുയുഎസ്ആർബി) ആണ് സംഘടിപ്പിച്ചത്. ഖത്തർ ചാരിറ്റി പ്രതിനിധികൾ ഗാസയിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സംഭാവനകൾ ശേഖരിക്കാൻ എത്തിയിരുന്നു.

പലസ്തീൻ കെഫിയയെ അണിയിച്ചും ഫലസ്തീൻ പതാക വീശിയും പ്രകടനക്കാർ ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ പ്രതിഷേധിക്കുകയും ആക്രമണം അവസാനിപ്പിക്കാനുള്ള നടപടികൾ ആവശ്യപ്പെടുകയും ചെയ്തു.

ഫലസ്തീനികൾക്കുവേണ്ടിയുള്ള കൂട്ട പ്രാർത്ഥനകളും സംഗമത്തിൽ ഉണ്ടായിരുന്നു. പലസ്തീനികൾക്കെതിരായ തെറ്റായ വിവരങ്ങളും അപകീർത്തികരമായ പ്രചാരണങ്ങളും തടയാൻ പ്രാർത്ഥനകളോടും സംഭാവനകളോടും ഇടപെടലുകളോടും കൂടി ഫലസ്തീനൊപ്പം നിൽക്കണമെന്ന് പ്രസംഗകർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button