Qatar

വിന്റർ ക്യാമ്പിംഗ് സീസണിന്റെ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും

ഇന്ന് വിന്റർ ക്യാമ്പിംഗ് രജിസ്ട്രേഷൻ ആരംഭിക്കാനിരിക്കെ നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം ഉപയോഗിച്ച് അക്കൗണ്ടുകൾ സൃഷ്ടിക്കാൻ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ക്യാമ്പർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

“വിന്റർ ക്യാമ്പിംഗ് സീസണിൽ രജിസ്ട്രേഷൻ നടത്തുന്നതിന് ക്യാമ്പർമാർ ഒക്ടോബർ 22ന് മുമ്പ് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്.” MoECCയിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് അൽ ദാഹി പറഞ്ഞു.

MoECC യുടെ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, MoECC (camping.mecc.gov.qa)/National Authentication System എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

“ആറു മാസം നീണ്ടുനിൽക്കുന്ന 2023-24 വിന്റർ ക്യാമ്പിംഗ് സീസണിലേക്കുള്ള ബുക്കിംഗ് സ്‌പേസുകൾക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കുകയും ഒക്ടോബർ 31ന് അവസാനിക്കുകയും ചെയ്യും,” അൽ ദാഹി പറഞ്ഞു.

സീസൺ 2023 നവംബർ 1ന് ആരംഭിച്ച് 2024 ഏപ്രിൽ 30ന് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button