HealthQatar

ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും വാക്സിനേഷൻ ഉറപ്പു വരുത്തും

ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എങ്ങനെ ഉറപ്പാക്കാമെന്ന കാര്യത്തിൽ വാക്സിനേഷൻ ദാതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് ഉപമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി റെയ്സിന ഡയലോഗിൽ പറഞ്ഞു.

ആഗോള സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രതിജ്ഞാബദ്ധത പുലർത്തുന്ന ബഹുമുഖ സമ്മേളനമാണ് റെയ്‌സീന ഡയലോഗ്. ദോഹാ ഫോറം പങ്കാളിയായ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനാണ് ഇത്തവണ ഇതിന് ആതിഥേയത്വം വഹിക്കുന്നത്.

ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും വാക്സിനേഷൻ നൽകുന്നതിനുള്ള പരിപാടികൾ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് കോവിഡ് രഹിത ഇവന്റായി നടത്താൻ കഴിയുമെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി മറ്റൊരു വീഡിയോയിൽ പറഞ്ഞു.

https://twitter.com/DohaForum/status/1383056483873603592?s=19

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button