InternationalKeralaQatar

മലയാളി വ്ളോഗർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ

മലയാളി വ്ളോഗർ റിഫ മെഹ്നുവിനെ (20) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിനൊപ്പമായിരുന്നു റിഫ ദുബായിൽ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഭർത്താവായ മെഹ്നാസിനൊപ്പം റിഫ ദുബായിലെത്തിയത്.

റിഫ മെഹ്നൂസ് എന്ന പേരിൽ ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button