HealthInternationalQatar

ഇന്ത്യയടക്കം ഒൻപതു രാജ്യങ്ങളിൽ നിന്നും വാക്സിനെടുക്കാതെ വരുന്ന സന്ദർശകർക്ക് ഖത്തറിലേക്കു പ്രവേശനമില്ല

ഇന്ത്യയടക്കം ഒൻപതു രാജ്യങ്ങളിൽ നിന്നും വാക്സിനെടുക്കാതെ വരുന്ന സന്ദർശകർക്ക് ഖത്തറിലേക്കു പ്രവേശനമില്ല. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്‌ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ 9 രാജ്യങ്ങളിൽ നിന്നും വാക്സിനെടുക്കാതെ വരുന്നവർക്കാണ് ഖത്തർ പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്.

പുതിയ നയപ്രകാരം ഈ 9 രാജ്യങ്ങളെ റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുക്കാത്ത സന്ദര്‍ശകരെ അനുവദിക്കില്ലെന്നാണ് ഫെബ്രുവരി 28ന് നിലവില്‍ വന്ന പുതിയ ട്രാവല്‍ നയം പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button