Qatar

മെസെയീദ് സീലൈൻ ക്യാമ്പിങ്ങിനു കൂടുതൽ സുരക്ഷിതമാകുന്നു

ഈ വർഷത്തെ ക്യാമ്പിംഗ് സീസണിൽ മെസെയീദ് സീലൈനിൽ ഏർപ്പെടുത്തിയ ഉയർന്ന സുരക്ഷാ നടപടികൾ മാരകമായ അപകടങ്ങൾ ക്രമാതീതമായി കുറയുന്നതിന് കാരണമായെന്ന് ബന്ധപ്പെട്ട അധികാരികളും കണക്കുകളും സൂചിപ്പിക്കുന്നു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷത്തെ ക്യാമ്പിംഗ് സീസണിൽ ഒരു മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം അത് ആറായിരുന്നു. ഈ വർഷം 19 അപകടങ്ങളും 21 ഗുരുതരമായ പരിക്കുകൾക്ക് കാരണമായി. കഴിഞ്ഞ വർഷം ഇത് 31 അപകടങ്ങളും 46 ഗുരുതര പരിക്കുകളുമായിരുന്നു.

ക്യാമ്പിംഗ് കാലയളവ്, മേഖലയിലെ പ്രവർത്തനങ്ങൾ, വാഹനങ്ങളുടെയും സന്ദർശകരുടെയും എണ്ണം എന്നിവ വർദ്ധിച്ചിട്ടും മരണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി സൗത്ത് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ ട്രാഫിക് ഹെഡ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് ബിൻ ജാസിം അൽ താനി വിശദീകരിച്ചു.

ഓരോ വാരാന്ത്യത്തിലും ശരാശരി വാഹനങ്ങളുടെ എണ്ണം 23,845 ആണ്, വ്യാഴാഴ്ച 7,45 വാഹനങ്ങൾ, വെള്ളിയാഴ്ച 10,650 വാഹനങ്ങൾ, ശനിയാഴ്ച 6,150 വാഹനങ്ങൾ. 2020-2021 ക്യാമ്പിംഗ് സീസണിൽ സീലിൻ പ്രദേശത്ത് നിന്നുള്ള 845 കോളുകൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രതികരിച്ചതായും കണക്കുകൾ കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button