HealthQatarUpdates

മുന്നറിയിപ്പുകൾ പാഴാകുന്നു, ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് 242 പേരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കി. അതേസമയം ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ലംഘനങ്ങളൊന്നും ഇന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 8190 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 277 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button