Qatar

സ്വയം ചികിത്സക്കു തയ്യാറാകുന്ന, മയക്കുമരുന്നിന് അടിമകളായവർക്കെതിരെ ക്രിമിനൽ കേസെടുക്കില്ല: ആഭ്യന്തരമന്ത്രാലയം

നാർക്കോട്ടിക് മയക്കുമരുന്നുകൾക്കും അപകടകരമായ സൈക്കോട്രോപിക് പദാർത്ഥങ്ങൾക്കും (എൻഡിഡിപിഎസ്) അടിമപ്പെട്ടതിനു ശേഷം ചികിത്സക്കായി സ്വയം സന്നദ്ധരാകുന്ന ആളുകൾക്കെതിരെ ക്രിമിനൽ കേസെടുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ദോഷകരമായ മരുന്നുകൾ ഉപേക്ഷിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നയം സ്വീകരിച്ചതെന്ന് ‘ഡ്രഗ്സ് ആൻഡ് പ്രിവൻഷൻ മെത്തേഡ്സ്’ എന്ന പേരിൽ പ്രവാസി സമൂഹങ്ങളിലെ അംഗങ്ങൾക്കായി നടത്തിയ ബോധവൽക്കരണ വെബിനാറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെൻറിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഡ്രഗ് എൻഫോഴ്സ്മെന്റിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ പബ്ലിക് റിലേഷൻസ് വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.

” ചികിത്സക്കായി സ്വയം സന്നദ്ധരാകുന്ന നാർക്കോട്ടിക് മരുന്നുകളും അപകടകരമായ സൈക്കോട്രോപിക് പദാർത്ഥങ്ങളും (എൻഡിഡിപിഎസ്) ഉപയോഗിക്കുന്ന ഒരു വ്യക്തിക്കെതിരെയും ക്രിമിനൽ കേസ് ചുമത്തരുത്.” ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റിലെ ഫസ്റ്റ് ലെഫ്റ്റനന്റും മീഡിയ ആൻഡ് അവേർനസ് ഓഫീസറുമായ അബ്ദുള്ള കാസിം പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും, പ്രത്യേകിച്ച് വലിയ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ 500,000ലധികം മയക്കുമരുന്ന് ഉപയോക്താക്കൾ കണക്കാക്കപ്പെടുന്നു. ഈ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി ആസക്തി ചികിത്സയ്ക്കും പുനരധിവാസത്തിനുമായി (നൗഫർ സെന്റർ) ഖത്തർ ഒരു പ്രത്യേക കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button