EducationQatar

ഖത്തറിലെ ഒൻപതു കോളേജുകളിൽ നിന്നും 2800ൽ അധികം വിദ്യാർത്ഥിനികൾ ബിരുദം സ്വീകരിച്ചു

നാൽപത്തിനാലാം ബാച്ച് ബിരുദദാന ചടങ്ങിന്റെ ഭാഗമായി ഖത്തർ യൂണിവേഴ്സിറ്റി (QU) ഒൻപത് വ്യക്തിഗത കോളേജുകളിൽ നിന്നുള്ള  ബിരുദധാരികളുടെ ഭാഗമായി ബിരുദദാന ചടങ്ങുകൾ നടത്തി.

കോളേജ് ഓഫ് ശരീഅ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് ലോ, എഡ്യുക്കേഷൻ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ഫാർമസി കോളേജ്, മെഡിസിൻ കോളേജ്, ഹെൽത്ത് സയൻസ് കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ് (മാസ് കമ്മ്യൂണിക്കേഷൻസ്, ഹിസ്റ്ററി, സൈക്കോളജി, സോഷ്യൽ വർക്ക്) സോഷ്യോളജി പ്രോഗ്രാമുകൾ) ആദ്യ ഗ്രൂപ്പായി ബിരുദം നേടി.

മറ്റുള്ളവർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ നിന്നാണു ബിരുദം നേടിയത്. (ബിരുദ പഠനം, ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, രസതന്ത്രം, കായിക ശാസ്ത്രം, ഗണിതം, അറബിക് ഭാഷ, ഇംഗ്ലീഷ് സാഹിത്യം, ഭാഷാശാസ്ത്രം, ഇന്റർനാഷണൽ അഫയേഴ്സ്, പോളിസി പ്ളാനിംഗ്, ഡെവലപ്മെന്റ് പ്രോഗ്രാം).

അവസാനമായി കോളേജ് ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്സിൽ നിന്നുള്ളവരും ബിരുദം ഏറ്റുവാങ്ങി. 2800ൽ അധികം വിദ്യാർത്ഥിനികളാണ് ഒൻപതു കോളേജുകളിൽ നിന്നും ബിരുദം ഏറ്റു വാങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button