HealthQatar

പിഎച്ച്സിസി സേവനങ്ങൾക്കായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം, പുതിയ വെബ്സൈറ്റ് ആരംഭിച്ച് പിഎച്ച്സിസി

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ നവീകരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. പിഎച്ച്സിസി ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ പിഎച്ച്സിസി മാനേജിംഗ് ഡയറക്ടർ ഡോ. മറിയം അബ്ദുൾമാലികാണ് ഇതിനു തുടക്കം കുറിച്ചത്.

പുതിയ വെബ്‌സൈറ്റ് നൽകുന്ന സേവനങ്ങൾ വഴി പൊതുജനങ്ങൾക്ക് വളരെ വേഗത്തിൽ പിഎച്ച്സിസിയിൽ രജിസ്റ്റർ ചെയ്യാനും ഓൺലൈൻ വഴി നിയമനങ്ങൾ നടത്താനും കഴിയും. ഇതിനു പുറമേ നിരവധി മറ്റു സേവനങ്ങളും ഓൺലൈൻ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നതിനാൽ അവക്ക് രജിസ്റ്റർ‌ ചെയ്യുന്നതിന് പൊതുജനങ്ങൾ‌ ഇനി മുതൽ‌ ആരോഗ്യ കേന്ദ്രങ്ങൾ‌ സന്ദർശിക്കേണ്ട ആവശ്യമില്ല.

പൊതുജനങ്ങൾക്ക് ആരോഗ്യ കേന്ദ്രത്തിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും വെബ്സൈറ്റ് വഴി കഴിയുമെന്ന് പിഎച്ച്സിസിയിലെ ഹെൽത്ത് ഇൻഫൊർമേഷൻ സിസ്റ്റം എക്സിക്യൂട്ടീവ് ഡയറക്ടർ അലക്സാണ്ട്ര താരാസി പറഞ്ഞു.

ആരോഗ്യസംരക്ഷണ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനു പുറമേ, പ്രാഥമിക ആരോഗ്യ സംരക്ഷണത്തോടുള്ള രാജ്യത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതിനും സേവനങ്ങളെ ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങളുടെ ഭാഗമായാണ് പുതിയ വെബ്‌സൈറ്റ് ആരംഭിക്കുന്നതെന്നും പിഎച്ച്സിസി പ്രസ്താവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button