InternationalQatar

കൊവിഡിൽ നിന്നും ഏറ്റവും സുരക്ഷിതരായി യാത്രക്കാരെയെത്തിച്ച് ഖത്തർ എയർവേയ്സ്

2020 ഫെബ്രുവരി മുതൽ ലോകമെമ്പാടും 37,000 കോവിഡ് 19 സ്വതന്ത്ര വിമാന സർവീസുകൾ നടത്തി 4.6 ദശലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യത്തിലെത്തിച്ച് 33 ബില്യൺ റവന്യൂ പാസഞ്ചർ കിലോമീറ്ററുകളും പിന്നിട്ടുവെങ്കിലും ഖത്തർ എയർവേയ്‌സ് വിമാനത്തിൽ സഞ്ചരിച്ചവരിൽ വളരെ കുറഞ്ഞ ശതമാനം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

എയർലൈനിന്റെ ശക്തമായ കൊവിഡ് മോണിറ്ററിംഗ്, ഡിറ്റക്ഷൻ, ശുചിത്വ പദ്ധതി എന്നിവയുടെ വിജയത്തിന്റെ ഫലമായി യാത്ര ചെയ്തവരിൽ 99.988 ശതമാനത്തിലധികം യാത്രക്കാരും കൊവിഡ് മുക്തരാണ്. ഒരു ശതമാനത്തിൽ താഴെ യാത്രക്കാർ മാത്രമാണ് കൊവിഡ് പരിശോധന നടത്തിയെന്ന് സ്ഥിരീകരിച്ചതായി ഖത്തർ എയർവേയ്‌സ് അധികൃതർ വ്യക്തമാക്കി.

ഇതിനുപുറമെ, ഓപ്പറേറ്റിങ് ക്യാബിൻ ക്രൂവിന്റെയും ഒരു ശതമാനത്തിൽ താഴെ (0.002%) ആളുകളെയാണ് ഇന്നുവരെ കൊവിസ് ബാധിച്ചിട്ടുള്ളത്. 2020 മെയ് മാസത്തിൽ എയർലൈൻ അതിന്റെ പൂർണ്ണ പിപിഇ ഇൻ-ഫ്ലൈറ്റ് യൂണിഫോം അവതരിപ്പിച്ചതിനുശേഷം പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഖത്തർ എയർവേയ്സിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ എത്രത്തോളം മികച്ചതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നുവെന്നും വളരെ കൃത്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ച് യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button