Qatar

ഖത്തറിൽ ട്രാഫിക് മരണങ്ങൾ 64.4 ശതമാനം കുറഞ്ഞു

കഴിഞ്ഞ പത്ത് വർഷത്തിനിടെ 64.4 ശതമാനം ട്രാഫിക് മരണങ്ങൾ കുറയ്ക്കാൻ ഖത്തറിന് കഴിഞ്ഞു. 2010ൽ ഖത്തറിൽ ഒരു ലക്ഷം പേരിൽ  11.3 മരണങ്ങളാണു രേഖപ്പെടുത്തിയിരുന്നത്, 2020ൽ ഇത് 4 ആയിരുന്നു, ഇത് 64.4 ശതമാനം കുറവാണെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

ഡിപ്പാർട്ട്‌മെന്റ് ഇന്നലെ റോഡ് ട്രാഫിക്ക് ഇരകളുടെ ലോക സ്‌മരണ ദിനമായി ആചരിക്കുകയും റോഡ് സുരക്ഷയ്‌ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ രണ്ടാം ദശക പ്രവർത്തനം (2021-2030) ആരംഭിക്കുകയും ചെയ്തു.

“അടുത്ത വർഷത്തോടെ മരണനിരക്ക് 25% കൂടി കുറയ്ക്കുക എന്ന മഹത്തായ ലക്ഷ്യത്തിന് ഖത്തർ സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു.” യുഎൻ സെക്രട്ടറി ജനറലിന്റെ റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക പ്രതിനിധി ജീൻ ടോഡ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button