CRIME

ഓൺലൈൻ തട്ടിപ്പ് വർദ്ധിച്ചുവരുന്നു. വഞ്ചിതരാകാതിരിക്കാൻ മുന്നറിയിപ്പുമായി മന്ത്രാലയം.

ദോഹ: ഇന്റർനെറ്റ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം തട്ടിപ്പുകാർ ഉപയോഗിക്കുന്ന രീതികളെയും ഉപകരണങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.

വ്യാജ ഇ- മെയിലുകൾ, സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളെ കുറിച്ചും ഈ ക്യാംപെയിനിൽ മന്ത്രാലയം വിശദീകരിക്കുന്നു. ഇതു പോലെയുള്ള മെയിലുകളും, സന്ദേശങ്ങളും തിരിച്ചറിയാനുള്ള വഴികൾ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിശദീകരിച്ചിട്ടുണ്ട്.

പേര്, ഡിജിറ്റൽ അക്കൗണ്ടുകളുടെ പാസ്‌വേഡ് എന്നിവ മാറ്റുന്നതിന് ആളുകൾക്ക് ചില ലിങ്കുകൾ നൽകുകയും ചെയ്യുന്നു, ഈ പ്രക്രിയയിലൂടെ അവർ അവരുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ആളുകളുടെ വ്യക്തിഗതവും സൂക്ഷ്മവുമായ വിവരങ്ങൾ എടുക്കുകയും ചെയ്യുന്നു.

വ്യാജ അക്കൗണ്ടുകൾ വഴി വരുന്ന സന്ദേശങ്ങളിൽ അധികവും അവർ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താറില്ല പകരം ‘പ്രിയപ്പെട്ട ഉപഭോക്താവേ’ എന്ന അഭിസംബോധനം ചെയ്യുക ആയിരിക്കും എന്നും തട്ടിപ്പുകാരുടെ പേരുകൾ വിചിത്രവും ചിലപ്പോൾ അക്കങ്ങൾ അടങ്ങിയതുമായിരിക്കുമെന്നും അഭ്യന്തര വകുപ്പ് അറിയിക്കുന്നു.

2018 ൽ സാമ്പത്തിക, സൈബർ കുറ്റകൃത്യ വകുപ്പിന് ലഭിച്ച ഇലക്ട്രോണിക് തട്ടിപ്പ് റിപ്പോർട്ടുകളിൽ 40 ശതമാനവും ഇലക്ട്രോണിക് ലിങ്ക് അടങ്ങിയിരിക്കുന്ന വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ എസ്എംഎസ് വഴി ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട കര്യങ്ങൾ

1. അജ്ഞാതവും സംശയാസ്പദവുമായ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കുക, അത്തരം നമ്പറുകളോട് ഒരിക്കലും പ്രതികരിക്കാതിരിക്കുക

2. ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് നമ്പറുകൾ അല്ലെങ്കിൽ പാസ്‌വേഡുകൾ എന്നിവ പോലുള്ള ബാങ്കിംഗ് തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കിടരുത്.

3. ഇ- മെയിൽ വഴിയോ ആയോ ടെക്സ്റ്റ് മെസ്സേജ് വഴിയോ അത്തരം നമ്പറുകളുമായി ബന്ധം പുലർത്താതെ ഇരിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button