Weather

ഖത്തറിൽ മഴക്കാലത്തിനു തുടക്കം കുറിച്ച് അൽ വാസ്മി സീസൺ ആരംഭിച്ചു

ഒക്‌ടോബർ 16 നാലാമത്തെ ശരത്കാല നക്ഷത്രമായ അൽ ഉവായുടെ ആദ്യ രാത്രിയെ അടയാളപ്പെടുത്തുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. അടുത്ത 13 ദിവസത്തേക്ക് നക്ഷത്രം ആകാശത്ത് തുടരുമെന്നാണ് പ്രവചനം.

ഈ കാലയളവിൽ, ആദ്യ ദിവസങ്ങളിൽ ഹ്യുമിഡിറ്റി ഉണ്ടാകും. രാവിലെ മുതൽ താപനില മെച്ചപ്പെടാൻ തുടങ്ങും. പകൽ കാലാവസ്ഥ ചൂടുള്ളതും രാത്രികളിൽ ചില സമയങ്ങളിൽ തണുപ്പുള്ളതുമായിരിക്കും.

അൽ-വാസ്മി സീസൺ ആരംഭിക്കുന്ന കാലഘട്ടം കൂടിയാണിത്, ഈ കാലയളവിൽ മഴ പ്രതീക്ഷിക്കുന്നു. ട്രഫിൾസും മറ്റ് കാട്ടുചെടികളും വളരാൻ തുടങ്ങും.

അൽ-വാസ്മി സീസൺ ഒക്ടോബർ 16ന് ആരംഭിക്കുകയും ഡിസംബർ 6 വരെ 52 ദിവസം നീണ്ടുനിൽക്കുകയും ചെയ്യുന്നു. അതിന്റെ ആദ്യദിവസങ്ങളിൽ പെയ്യുന്ന മഴ ഒരു നല്ല മഴക്കാലത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button