Qatar

റമദാൻ മാസത്തിൽ റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും രാത്രികാലങ്ങളിൽ വിൽപ്പന വർധിക്കുന്നു

രാജ്യത്തുടനീളമുള്ള റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും വിശുദ്ധ റമദാൻ മാസത്തിൽ രാത്രികാലങ്ങളിൽ വിൽപ്പന വർധിച്ചു. സന്ദർശകരുടെ എണ്ണം കൂടുന്നതിനാൽ ചില സ്ഥാപനങ്ങളിലെ വിൽപ്പന 20 ശതമാനം വരെ വർധിച്ചിട്ടുണ്ട്.

ഖത്തർ, മ്ഷൈറബ് ഡൗൺടൗൺ ദോഹ എന്നിവർ ആതിഥേയത്വം വഹിച്ച നിരവധി പരിപാടികളുടെ ഭാഗമായും ഗരൻഗാവോ ഉൾപ്പെടെയുള്ള നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന വിനോദസഞ്ചാരികൾ, പ്രവാസികൾ, പൗരന്മാർ എന്നിവരും കച്ചവടം വർധിക്കാൻ കാരണമായി.

ലോകകപ്പ് സമയത്താണ് ഇതിനു മുൻപ് ഇത്തരം അനുഭവം അവസാനമായി ഉണ്ടായതെന്നും അതു വീണ്ടും ആവർത്തിക്കുകയാണെന്നും കച്ചവടക്കാർ പറയുന്നു. വിൽപ്പന വർധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button