HealthQatar

സീസണൽ ഫ്ലൂ വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ക്ലിനിക്കുകൾ, എച്ച്എംസി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, നിയുക്ത സ്വകാര്യ, അർദ്ധ-സ്വകാര്യ ക്ലിനിക്കുകൾ, ഖത്തറിലുടനീളമുള്ള ആശുപത്രികൾ എന്നിവയിൽ സൗജന്യ സീസണൽ ഫ്ലൂ വാക്സിനുകൾ ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

കൊവിഡ് പാൻഡെമിക് സമയത്ത് ഫ്ലൂ വാക്സിനേഷൻ നടത്തുന്നത് സുരക്ഷിതമാണെന്നും ജനങ്ങൾക്ക് ഇതു ശുപാർശ ചെയ്യുന്നുവെന്നും പിഎച്ച്സിസിയിലെ പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് ഹെൽത്ത് പ്രൊട്ടക്ഷൻ മാനേജർ ഡോ. ഖാലിദ് ഹമീദ് എലവാദ് പറഞ്ഞു.

“തങ്ങളെയും അവരുടെ പ്രിയപ്പെട്ടവരെയും പകർച്ചപ്പനിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ്പ് നേരത്തേ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതു ശരീരത്തിൽ പ്രവർത്തിച്ച് ആന്റിബോഡികൾ വികസിക്കുന്നതിനും ഇൻഫ്ലുവൻസയിൽ നിന്ന് സംരക്ഷണം നൽകുന്നതിനും രണ്ടാഴ്ചയെടുക്കും,” അദ്ദേഹം പറഞ്ഞു.

സീസണൽ ഇൻഫ്ലുവൻസയും കൊവിഡും ലക്ഷണങ്ങളിൽ തമ്മിലുള്ള സമാനത കണക്കിലെടുത്ത് നിലവിലെ പാൻഡെമിക് സമയത്ത് വാക്സിനേഷൻ എടുക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

പൊതുജനാരോഗ്യ മന്ത്രാലയം (എം‌പി‌എച്ച്), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) എന്നിവയുടെ സംയുക്ത സംരംഭമായാണ് കാമ്പയിൻ നടത്തുന്നത്. എല്ലാ പി‌എച്ച്‌സി‌സി ആരോഗ്യ കേന്ദ്രങ്ങളിലും എച്ച്എം‌സിയിലും (ക്ലിനിക് അപ്പോയിന്റ്‌മെന്റുകളിൽ പങ്കെടുക്കുന്ന രോഗികൾക്ക്) കൂടാതെ 40 ലധികം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും അർദ്ധ സർക്കാർ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലും വാക്സിൻ സൗജന്യമായി ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button